പ്രണയം കടലിനോട്…

കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന കടൽ എത്ര മനോഹരമാണ്. തിരമാലകൾ ആർത്തിരമ്പി തീരത്തെ പുല്കുന്നു, അവ ശാന്തമായി വീണ്ടും ഉൾവലിയുന്നു, ചിലതു തീരം എത്താതെ ആഞ്ഞടിച്ചു ഇല്ലാതാകുന്നു… കടലിനു കരയോടുള്ള പ്രണയം അങ്ങനെ ഒരിക്കലും നിലയ്ക്കാതെ തുടരുന്നു. എത്ര വട്ടം കണ്ടാലും മതി വരാത്ത ഈ കടലിന്റെ തീരത്തേക്ക് ഒരു വട്ടമെങ്കിലും ഇറങ്ങി ചെല്ലാത്ത ഒരാളും ഉണ്ടാവില്ല. വൈകുന്നേരങ്ങളിൽ ഉള്ള കടലിനാണ് ചന്തം കൂടുതൽ. കടൽ തീരം എന്നു പറയുമ്പൊഴേ സായാഹ്നങ്ങളിലെ കടൽ ആയിരിക്കും നമുക്ക് എല്ലാർക്കും […]