പ്രണയം കടലിനോട്…

കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന കടൽ എത്ര മനോഹരമാണ്. തിരമാലകൾ ആർത്തിരമ്പി തീരത്തെ പുല്കുന്നു, അവ ശാന്തമായി വീണ്ടും ഉൾവലിയുന്നു, ചിലതു തീരം എത്താതെ ആഞ്ഞടിച്ചു ഇല്ലാതാകുന്നു… കടലിനു കരയോടുള്ള പ്രണയം അങ്ങനെ ഒരിക്കലും നിലയ്ക്കാതെ തുടരുന്നു. എത്ര വട്ടം കണ്ടാലും മതി വരാത്ത ഈ കടലിന്റെ തീരത്തേക്ക് ഒരു വട്ടമെങ്കിലും ഇറങ്ങി ചെല്ലാത്ത ഒരാളും ഉണ്ടാവില്ല. വൈകുന്നേരങ്ങളിൽ ഉള്ള കടലിനാണ് ചന്തം കൂടുതൽ. കടൽ തീരം എന്നു പറയുമ്പൊഴേ സായാഹ്നങ്ങളിലെ കടൽ ആയിരിക്കും നമുക്ക് എല്ലാർക്കും […]

എന്‍റെ ഗ്രാമം

ഇതെന്‍റെ സ്വന്തം എടവനക്കാട്… എല്ലാവരും മറുനാടിനെ പ്രശംസിക്കുന്ന ഈ കാലത്ത് ആദ്യം സ്വന്തം നാടിനെ പ്രശംസിക്കാനാണ് എനിക്ക് തോന്നിയത്. എറണാകുളം ജില്ലയിലുള്ള വൈപ്പിന്‍ ദ്വീപിലെ ഒരു മനോഹര ഗ്രാമമാണ്‌ എടവനക്കാട്. എടവനക്കാടിനെ പറ്റി പറയുന്നതിനു മുന്‍പ്‌ വൈപ്പിന്‍ ദ്വീപിനെ കുറിച്ച് പറയണം. 1341-ല്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തോടെയാണ്‌ വൈപ്പിന്‍ കര രൂപപ്പെടുന്നത്. പക്ഷെ അതോടൊപ്പം തന്നെ അന്ന് പ്രസിദ്ധമായിരുന്ന മുസിരിസ് തുറമുഖം നാമാവശേഷമാവുകയും ചെയ്തു. ചെറിയൊരു അഴിമുഖമായിരുന്ന കൊച്ചിയില്‍ കായലുകള്‍ രൂപമെടുത്തു. ഇതോടെ കടലിലേക്കു പതിക്കുന്ന പെരിയാറിന്‍റെ […]